| Sunday, 28th October 2018, 7:32 pm

അമിത് ഷായുടെ വാക്ക് കേട്ട് ആര്‍.എസ്.എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ശബരിമലയെ അക്രമത്തിന്റെ വേദിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്ത് സമയക്രമീകരണം കൊണ്ടുവന്നത് ഭക്തരെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ തെറിയഭിഷേകം നടത്തിയതും അക്രമം നടത്തിയതും സംഘപരിവാറാണ്. പൊലീസ് അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമികളെയാണ്.

അമിത് ഷായുടെ വാക്ക് കേട്ട് ആര്‍.എസ്.എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം

സര്‍ക്കാര്‍ നടപടി ശബരിമലയുടെ പവിത്രത സംരക്ഷിക്കാന്‍ വേണ്ടിയാണ്. വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്.

ശബരിമലയില്‍ വികസനത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമോന്നതകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിവിധി വന്നതിനുശേഷം പുനപരിശോധനഹരജി നല്‍കുന്നത് വാക്കിന് വിലയില്ലാത്ത നിലപാടാണ് അത് സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more