പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala News
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th August 2018, 11:28 am

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ചു. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിതാവിനെയും മാതാവിനെയും മക്കളെയുമായിരുന്നു സൗമ്യ കൊലപ്പെടുത്തിയിരുന്നത്. ആഹാരത്തില്‍ എലിവിഷം കലര്‍ത്തിയാണ് സൗമ്യ എല്ലാവരെയും കൊലപ്പെടുത്തിയത്.

ALSO READ: കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍: സഹായസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും യു.എ.ഇ

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പൊലീസിനോട് സമ്മതിച്ചത്. കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.

പടന്നക്കര വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), ഭാര്യ കമല(65), പേരക്കുട്ടി ഐശ്വര്യ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സൗമ്യയെ(28) ഏപ്രില്‍ 24-നാണ് പൊലീസ് അറസ്റ്റുചെയ്തത്.

WATCH THIS VIDEO: