ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി
Kerala News
ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 7:14 pm

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എട്ടാം തിയതിയ്ക്ക് ശേഷമാണ് അതിന്റെ നടപടികള്‍ കേന്ദ്രം പ്രഖ്യാപിക്കുക. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കും.

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മദ്യശാലകള്‍ തുറന്ന സ്ഥിതിയ്ക്ക് ആരാധനാലയങ്ങളും തുറക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: