| Sunday, 6th September 2020, 11:27 pm

തോമസ് ഐസക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോടിയേരിയുമടക്കമുള്ള നേതാക്കള്‍ സ്വയം നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം തോമസ് ഐസക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. മന്ത്രി ഇ.പി ജയരാജന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയും വൈദ്യുതി മന്ത്രി എം.എം മണിയും സ്വയം നിരീക്ഷണത്തിലാണ്.

ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

മന്ത്രിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഓഫീസ് അറിയിച്ചു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മന്ത്രിയുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Isaac Pinaray Vijayan KK Shailaja

Latest Stories

We use cookies to give you the best possible experience. Learn more