ബാലസോര്‍(ഒഡീഷ): പ്രതിരോധവകുപ്പ് തദ്ദേശീയമായി വികസിപ്പിച്ച പിനാക മാര്‍ക്ക് 2 റോക്കറ്റിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. പ്രഹരശേഷി കൂട്ടി പുതുക്കിയ പതിപ്പ് മള്‍ട്ടി ബാരല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് പരീക്ഷിച്ചത്. ബാലസോറിലുള്ള പ്രൂഫ് ആന്റ് എക്‌സിപിരിമെന്റല്‍ എസ്റ്റാബ്ലിഷ്‌മെിലെ ചന്‍ഡിപൂര്‍ ഫയറിങ് സ്റ്റേഷനില്‍ വച്ചാണ് പരീക്ഷണം നടന്നത്.
60 കിലോമീറ്റര്‍ വരെ പ്രഹര പരിധിയുള്ള റോക്കറ്റ് കരസേനയുടെ മികച്ച ആയുധങ്ങളിലൊന്നാണ്. ആറു ലോഞ്ചറുകള്‍ ഒന്നിച്ചുള്ള വിക്ഷേപിണി ഉപയോഗിച്ച് 44 സെക്കന്റില്‍ 12 റോക്കറ്റുകള്‍ ഇതുപയോഗിച്ച് തൊടുക്കാനാകും. റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ 3.9 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ശത്രുക്കളുടെ താവളങ്ങളെ തരിപ്പണമാക്കാന്‍ പിനാകയ്ക്ക് കഴിയും.
പിനാക 60 കീലോമീറ്ററിലധികം ദൂരത്തേക്ക് സഞ്ചരിച്ച പിനാകയുടെ പരീക്ഷണം വിജകരമായിരുന്നുവെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന്. പ്രൂഫ് ആന്റ് എക്‌സിപിരിമെന്റല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ആര്‍. അപ്പാവുരാജ് പറഞ്ഞു. സേനയുടെ പീരങ്കിപ്പടയ്ക്കു പിന്തുണ നല്‍കുന്നതാകും പിനാക.