പൈലറ്റ് ഉറങ്ങി; വിമാനം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
Daily News
പൈലറ്റ് ഉറങ്ങി; വിമാനം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2014, 10:25 am

[] ന്യൂദല്‍ഹി: പൈലറ്റ് മയങ്ങിപ്പോയതിനെ തുടര്‍ന്ന്‌ 5000 അടി മുകളില്‍ നിന്ന് വിമാനം ഇറക്കേണ്ടിവന്നു. വ്യാഴാഴ്ചയാണ് ലോകത്തെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മുംബൈ-ബ്രസല്‍സ് ജെറ്റ് എയര്‍വെയ്‌സ് ഫ്‌ളൈറ്റ് ആണ് 5000 അടി ഉയരത്തില്‍ നിന്ന് പെട്ടെന്ന് ഇറക്കേണ്ടി വന്നത്. തുര്‍ക്കിയിലെ അങ്കാര എര്‍പോര്‍ട്ടിലാണ് വിമാനമിറക്കിയത്.

സമുദ്രനിരപ്പില്‍ നിന്നും 34000 അടി ഉയരത്തിലൂടെ പറന്ന വിമാനം പെട്ടെന്ന് 5000 അടിയിലേയ്ക്ക് അസ്വാഭാവികമായി താഴുകയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്കാര എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും വിളി വന്നതിനെ തുടര്‍ന്നാണ് പൈലറ്റും സഹപൈലറ്റും കാര്യം അറിഞ്ഞത്.

പൈലറ്റ് മയങ്ങിപ്പോയി എന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പൈലറ്റിന് വിശ്രമിക്കാന്‍ റൂള്‍ അനുവദിക്കുന്നുണ്ടെങ്കിലും ആ സമയം വിമാനം നിയന്ത്രിക്കേണ്ടത് സഹപൈലറ്റ് ആയിരുന്നു. എന്നാല്‍ താന്‍ ടാബ്‌ലറ്റില്‍ അല്‍പം “ബിസി ആയിപ്പോയി” എന്നാണ് സഹപൈലറ്റിന്റെ ഉത്തരം.

സിവില്‍ ആവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.