ന്യൂദല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിലപാട് കടുപ്പുച്ച് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. 23 എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കില്‍ ഗെലോട്ടിന് മുന്നില്‍ തന്റെ ശക്തി പ്രകടിപ്പിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പൈലറ്റ് ദല്‍ഹിയിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഭരണത്തില്‍ അസംതൃപ്തരായ 12 എം.എല്‍.എമാരും പൈലറ്റിനൊപ്പം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ട്ടി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.
രാജസ്ഥാന്‍ നിയമസഭയില്‍ 200ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്രര്‍, രാഷ്ട്രീയ ലോക് ദള്‍, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നിവയില്‍നിന്നുള്ള അഞ്ച് എം.എല്‍.എമാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക