| Saturday, 2nd March 2019, 8:43 pm

പാക് സൈന്യം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നു തനിക്കു മാനസികമായ പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ വര്‍ധമാനെക്കാണാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍. വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് നിര്‍മാ സീതാരാമന്‍ ആശുപത്രിയിലെത്തി അഭിനന്ദനെ കണ്ടത്. അഭിനന്ദിന്റെ ഭാര്യയും മകനുമായും സംസാരിച്ചതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

Read Also : “അത്രയ്ക്ക് ആവേശമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി നിങ്ങള്‍ തന്നെ യുദ്ധം ചെയ്‌തോ” യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരോട് ബുദ്ഗാമില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ

ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു. പാക്കിസ്ഥാന്‍ കസ്റ്റഡിയിലിരുന്ന 60 മണിക്കൂറിലെ വിവരങ്ങള്‍ അഭിനന്ദന്‍ വ്യോമസേനാ മേധാവിയോടു വിവരിച്ചിരുന്നു.

മിഗ് വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരികെയെത്തിയത്.

We use cookies to give you the best possible experience. Learn more