പന്നി മാംസം; മലേക്ഷ്യന്‍ വ്യാപാരികള്‍ കാഡ്ബറി ബഹിഷ്‌ക്കരിക്കുന്നു
Daily News
പന്നി മാംസം; മലേക്ഷ്യന്‍ വ്യാപാരികള്‍ കാഡ്ബറി ബഹിഷ്‌ക്കരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2014, 4:13 pm

[] ക്വാലാലംപൂര്‍: പരിശോധനയില്‍ പന്നി മാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് കാഡ്ബറിയുടെ ഉല്‍പ്പന്നങ്ങള്‍ മലേഷ്യയിലെ വ്യാപാരികള്‍ ബഹിഷ്‌ക്കരിക്കുന്നു.

മലേഷ്യയിലെ മുസ്‌ലിം വ്യാപാര സംഘടനകളാണ് കാഡ്ബറിയുടെ ഉല്‍പ്പന്നങ്ങളില്‍ പന്നി മാംസം കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹിഷ്‌ക്കരിക്കുന്നത്. മലേഷ്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാത്ത കമ്പനികള്‍ക്കെതിരെയുളള മുന്നറിയിപ്പാണിതെന്ന് മുസ്‌ലിം കണ്‍സ്യൂമര്‍ അസ്സോസിയേഷന്‍ റിസര്‍ച്ച് മേധാവി ശെയ്ഖ് അബ്ദുല്‍ കരീം പറഞ്ഞു.

മലേക്ഷ്യന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഡി.എന്‍.എ പരിശോധനയിലാണ് ചോക്‌ളേറ്റില്‍ മാംസത്തിന്റെ അംശം കണ്ടെത്തിയത്. അതേ സമയം ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് കാഡ്ബറി മലേഷ്യ അവകാശപ്പെട്ടു.