വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ഷാര്‍ലെറ്റ്‌സ്‌വില്ലെയില്‍ നടന്ന നാസി പ്രകടനത്തെ തുടര്‍ന്ന് ട്രംപിനെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരനായ രവീണ്‍ ഗാന്ധിക്ക് നേരെ ട്രംപ് അനുകൂലികള്‍ തിരിഞ്ഞത്.
Dont Miss: രണ്ടാം ഏകദിനം ഇന്ന്; ലങ്കക്കെതിരായ നാല് ഏകദിനങ്ങളില്‍ ഇന്ത്യ ഇറങ്ങുക ദേശീയ ഗാനമില്ലാതെ
ജി.എം.എം നോണ്‍സ്റ്റിക് കോട്ടിംഗ്‌സ് എന്ന കമ്പനിയുടെ സി.ഇ.ഒയായ രവീണ്‍ ഗാന്ധി ഷാര്‍ലെറ്റ്‌സ്‌വില്ലെയിലെ സംഭവത്തിന് ശേഷം ന്യൂയോര്‍ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളോട് ട്രംപിനെ ഒരു തരത്തിലും പിന്തുണക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് രൂക്ഷവിമര്‍ശങ്ങളുമായെത്തിയ ട്രംപ് അനുകൂലികള്‍ ഇന്ത്യയിലേക്ക് പോടാ പന്നീ എന്നായിരുന്നു രവീണിനോട് പറഞ്ഞത്.
“ഷാര്‍ലെറ്റ്‌സ്‌വില്ലെയില്ലെക്കും അന്തരഫലങ്ങള്‍ക്കും ശേഷം ഞാന്‍ ഇനിയൊരിക്കലും ട്രംപിനെ പിന്തുണയ്ക്കില്ല. തൊഴിലില്ലായ്മ ഒരു ശതമാനമായാലും, സാമ്പത്തിക വളര്‍ച്ച 7 ശതമാനമായാലും ശരി. ചില വിഷയങ്ങള്‍ സാമ്പത്തികത്തിനും മേലെയാണ്. എന്നെപ്പോലെയല്ലാത്ത അമേരിക്കക്കാരെ വെറുക്കുന്ന ഒരു പ്രസിഡന്റിനെ ഒരിക്കലും ഞാന്‍ പിന്തുണക്കില്ല” എന്നായിരുന്നു രവീണ്‍ പറഞ്ഞിരുന്നത്.
You must read this: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു: വീണ്ടെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സൈദ്ധാന്തികന്റെ ട്വീറ്റ്
ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡറായ ഇന്ത്യന്‍ വംശജ നിക്കി ഹാലെയെയും ആ സ്ത്രീ അധിക്ഷേപിച്ചു. നിക്കിയെ “ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരി” എന്ന് വിളിച്ച അവര്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കുമെന്നും പറഞ്ഞു.
തനിക്കെതിരെ നടന്ന അധിക്ഷേപത്തിന്റെ ശബ്ദസന്ദേശം രവീണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.