[]വിരമിക്കാനൊരുങ്ങുകയാണെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി ആഷസ് തിരിച്ചുപിടിക്കാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. 5-0 ന് ഓസ്‌ട്രേലിയയുമായി തോറ്റ ഇംഗ്ലണ്ടിനെ കീരീടം തിരിച്ചു പിടിക്കാന്‍ സഹായിക്കാനാണ് പീറ്റേഴ്‌സണിന്റെ തീരുമാനം.
കൂടുതല്‍ റണ്‍ നേടാന്‍ കഴിയാത്തതിലേറെ 5-0 ന് കിരീടം നഷ്ടപ്പെട്ടതില്‍ വളരെ നിരാശയുണ്ട്. പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. “ആരാധകരുടെ മികച്ച പിന്തുണക്ക് നന്ദി പറയുന്നു. 2015 ല്‍ ആഷസ് തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.”
നാണംക്കെട്ട ആഷസ് തോല്‍വിയ്ക്ക് ശേഷം ചില കളിക്കാര്‍ക്കൊപ്പം പീറ്റേഴ്‌സണും വിമര്‍ശനം നേരിട്ടിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മോശപ്പെട്ട പരാജയമാണിത്. ഔദ്യോഗിക രീതിയില്‍ കളിയ്ക്കാനാണ് ടീം ഒരുങ്ങുന്നത്. കളിക്കാരുടെ കൃത്യമായ സാന്നിധ്യം ഉറപ്പുവരുത്തും. കോച്ച് ആന്‍ഡി ഫല്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അലസ്റ്റിയര്‍ കുക്ക് പീറ്റേഴ്‌സണിന്റെ കഴിവുകളെ ശരിയായി ഉപയോഗപ്പെടുത്തണം ഏത് ശൈലിയില്‍ കളിച്ചാണ് വീണ്ടും ഒന്നാം സ്ഥാനം നേടാനാവുകയെന്ന് ആരായണം.
ഇംഗ്ലണ്ട് പീറ്റേഴ്‌സണെ ഒഴിവാക്കിയാല്‍ ഇംഗ്ലീഷ് ക്രിക്കറ്റിന് അത് നഷ്ടമായിരിക്കും എന്ന ഞാന്‍ ഭയപ്പെടുന്നു. മുന്‍ ക്യാപ്റ്റന്‍ മൈക്കള്‍ വോഗന്‍ പറഞ്ഞു.
പീറ്റേഴ്‌സണ്‍ നല്ല കളിക്കാരനാണ്. തന്റെ സ്ഥാനം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്നും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് ഇംഗ്ലണ്ട്
മാനേജ്‌മെന്റ് നല്‍കണമെന്നും അഭിപ്രായപ്പെട്ട വോഗന്‍ പീറ്റേഴ്‌സണിനെ വൈസ് ക്യാപ്റ്റനാക്കണമെന്നും നിര്‍ദേശിച്ചു.