| Friday, 1st December 2023, 10:05 am

തകര്‍പ്പന്‍ ഹാട്രികും റെക്കോഡ് നേട്ടവും സ്വന്തമാക്കി ഔബ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പ ലീഗയില്‍ നടന്ന മത്സരത്തില്‍ അജാക്‌സിനെതിരെ 4-3ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാര്‍സെയില്‍. മത്സരത്തില്‍ തകര്‍പ്പന്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് പിയറി എമെറിക്ക് ഔബമയാങ് നേടിയത്.

ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടത്തിലേക്കാണ് ഔബമയാങ് നടന്നുകയറിയത്.

യൂറോപ്പ ലീഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് ഔബ മുന്നേറിയത്. 29 ഗോളുകളാണ് ഔബ നേടിയത്. 30 ഗോളുകളുമായി റാഡമേല്‍ ഫാല്‍കൊവാണ് ഒന്നാം സ്ഥാനത്ത്‌.

യൂറോപ്പ ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ (താരങ്ങള്‍, ഗോള്‍)

റാഡമല്‍ ഫാല്‍ക്കോ-39

പിയറി-എമെറിക്ക് ഔബമേയാങ്-29

അരിറ്റ്സ് അഡൂറിസ്-26

മുനാസ് ഡബ്ബൂര്‍-24

അലക്‌സാണ്ടര്‍ ലക്കസറ്റ്-22

എഡിന്‍ ഡേക്കോ-21

ബ്രുണോ കാര്‍ഡോസോ-20

ബ്രൂണോ ഫെര്‍ണാണ്ടസ്-20

കാര്‍ലോസ് ബാക്ക-19

സ്റ്റേഡ് വെലോഡ്രോമെയില്‍ നടന്ന മത്സരത്തില്‍ 9′, 47′, 90+3′ എന്നീ മിനിട്ടുകളിലായിരുന്നു ഔബയുടെ ഗോളുകള്‍ പിറന്നത്. ചാന്‍സല്‍ എംബെമ്പ മാന്‍ഗുളുവിന്റെ വകയായിരുന്നു മറ്റ് ഗോള്‍ പിറന്നത്.

ബ്രെയിന്‍ ബ്രോബീ (10′, 30′), ചുബാ അക്‌പോം (79′) എന്നിവരുടെ വകയായിരുന്നു അജാക്‌സിന്റെ ഗോളുകള്‍.

മത്സരത്തിന്റെ 63ാം മിനിട്ടില്‍ അജാക്‌സ് താരം സ്റ്റീവന്‍ ബെര്‍ഗൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-3ന്റെ ആവേശകരമായ വിജയം മാര്‍സെയില്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയുമായി 11ാം  സ്ഥാനത്താണ് ഔബയും കൂട്ടരും. ലീഗ് വണ്ണില്‍ ഡിസംബര്‍ നാലിന് റെന്നേഴ്‌സിനെതിരെയാണ് മാര്‍സെലിയുടെ അടുത്ത മത്സരം.

Content Highlight: Pierre Emerick Aubameyang create record all time second top scorer of Europa league history.

We use cookies to give you the best possible experience. Learn more