ഫുട്ബോൾ മത്സരങ്ങളുടെ രണ്ട് പകുതികളും അവസാനിക്കുന്നതിന് മുമ്പ് അധികസമയം അനുവദിക്കാറുണ്ട്. അതുവരെയുള്ള മത്സരത്തിൽ ഫൗളുകൾ, സബ്സ്റ്റിട്യൂഷൻ തുടങ്ങിയവമൂലം നഷ്‌ടപ്പെടുന്ന സമയം കൂടി അനുവദിച്ച് നൽകുന്നതിനാണ് ഇത്തരത്തിൽ അധികസമയം അനുവദിക്കുന്നത്. ഇത്പരമാവധിപത്തുമിനിട്ടിൽ താഴെയാണ് സാധാരണ ഫുട്ബോൾ മത്സരങ്ങളിൽ അനുവദിച്ച് നൽകാറുള്ളത്.
എന്നാൽ ഖത്തർ വേൾഡ് കപ്പിൽ അധിക സമയം വല്ലാതെ നീളുന്ന കാഴ്ചയാണ് പൊതുവെ കാണാൻ സാധിക്കുന്നത്. പത്തോ പതിനഞ്ചോമിനിട്ടുകൾ അധിക സമയമായി അനുവദിക്കപ്പെടുന്നു. ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഇത് സംബന്ധിച്ച് സജീവമാണ്.കഴിഞ്ഞ ദിവസത്തെ ഇംഗ്ലണ്ടും ഇറാനും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 15മിനിട്ടും രണ്ടാം പകുതിയിൽ 14മിനിട്ടുമാണ്അധിക സമയമായി അനുവദിക്കപ്പെട്ടത്. ഇതിൽ ആദ്യ പകുതിയിൽഇറാൻ ഗോൾകീപ്പർക്ക് പരിക്ക് പറ്റിയിരുന്നു. നെതർലാൻഡും സെനഗലുംതമ്മിലുള്ള മത്സരത്തിന്റെ അവസാന പകുതിയിൽ 11മിനിട്ടും അമേരിക്കയും വെയ്‌ൽസും തമ്മിലുള്ള മത്സരത്തിന്റെ അവസാന പകുതിയിൽ11മിനിട്ടും അർജന്റീനയും സൗദിയും തമ്മിലുള്ള മത്സരത്തിന്റെ അവസാന പകുതിയിൽ 14മിനിട്ടുമാണ് അനുവദിക്കപ്പെട്ടത്. ഇങ്ങനെ സമയംനീളുന്നത് കളിയുടെ ദൈർഘ്യം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.
“ഒന്നാലോചിച്ചു നോക്കൂ ഒരു കളിയുടെ ആദ്യ പകുതിയിൽ രണ്ട് മൂന്ന് ഗോളുകൾ പിറന്നാൽ തന്നെ കളിക്കാരുടെ ആഘോഷങ്ങൾ മുഖേന
നാലോ അഞ്ചോ മിനിട്ടുകൾ നഷ്‌ടപ്പെടാം,’. ഫിഫയുടെ തീരുമാനപ്രകാരം കളിക്കളത്തിൽ നഷ്‌ടപ്പെടുന്ന ഓരോ സെക്കൻഡും അധികസമയം തീരുമാനിക്കുന്നതിനെ സ്വാധീനിക്കും.
ഫുട്ബോൾ റഫറിമാരുടെ തലതൊട്ടപ്പൻ എന്ന് വിശേഷണം സിദ്ധിച്ച വ്യക്തിയാണ് ഇറ്റാലിയൻ റഫറി പിയർ ലുയിഗി കോളിന.
ഫിഫയുടെ മികച്ച റഫറിക്കുള്ള പുരസ്കാരം ആറു തവണ സ്വന്തമാക്കിയ കോളിന ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ റഫറി എന്നാണ്
കണക്കാക്കപ്പെടുന്നത്. കൂടാതെ ഫിഫയുടെ റഫറീസ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
Content Highlights: Pierluigi Collina said extram time is essential for fifa world cup