തൃശൂര്‍: ആയിരം വാക്കുകളേക്കാള്‍ മൂല്യമുള്ളതാണ് ഒരു ചിത്രമെന്നാണ് പറയുന്നത്. എത്രത്തോളം രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നതെന്നതിന്റെ ഭീകരതയെ പതിനായിരം വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനേക്കാള്‍ ശക്തമായി മനസിലാക്കുകയാണ് ഈ ചിത്രങ്ങള്‍.
തൃശൂര്‍ ജില്ലയിലെ ചൂരക്കാട്ടുകര രാമഞ്ചിറ ക്ഷേത്രക്കുളത്തിന്റെ ചിത്രങ്ങളാണ് ഇവ. മനോജ് കരിങ്കണ്ടത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മനോജ് പങ്കുവെച്ച ചിത്രങ്ങളില്‍ ആദ്യത്തേത് കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ക്ഷേത്രക്കുളത്തിന്റെ ചിത്രമാണ്. അന്ന് കുളത്തില്‍ വെള്ളമുണ്ടായിരുന്നു.
ബാക്കി ചിത്രങ്ങളെല്ലാം ഇന്ന്, അതായത് ആദ്യ ചിത്രം പകര്‍ത്തി കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പകര്‍ത്തിയവയാണ്. ഇതില്‍ ക്ഷേത്രക്കുളം വറ്റിവരണ്ട് നിലം വിണ്ട് കീറിയിരിക്കുന്നത് കാണാം.
ഇത്തവണ കേരളത്തിലെ പലയിടങ്ങളിലും മുന്‍വര്‍ഷങ്ങളിലേക്കാള്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വേനലിന്റെ കാഠിന്യവും മനോജിന്റെ ചിത്രങ്ങള്‍ വിളിച്ചോതുന്നു.
വേനലിന്റെ തീക്ഷ്ണത ഓരോ നിമിഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്. മനുഷ്യന് മുന്നറിപ്പ് നല്‍കുന്ന ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് എടുത്ത ക്ഷേത്രക്കുളത്തിന്റെ ചിത്രം:
ഒരു വര്‍ഷത്തിനിപ്പുറമെടുത്ത കുളത്തിന്റെ ചിത്രങ്ങള്‍:
മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: