സിറിയയില്‍ അഭ്യന്തര യുദ്ധം തുടങ്ങിയിട്ട് നാലര വര്‍ഷമായി. 2011ല്‍ അറബ് വിപ്ലവ കാലത്ത് ആരംഭിച്ച ഭരണകൂടവിരുദ്ധ സമരം പിന്നീട് കൈവിട്ട് പോകുകയായിരുന്നു. ഇപ്പോളവിടെ യുദ്ധം ചെയ്യുന്നത് ആരൊക്കെയാണെന്ന് ആ നാട്ടുകാര്‍ക്ക് പോലും നിശ്ചയമുണ്ടാകില്ല. അസദിന്റെ സൈന്യം, കുര്‍ദുകള്‍, അല്‍ഖാഇദ, വിമതര്‍, ഇസ്‌ലാമിക് സ്റ്റേറ്റ്, അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചാത്യസേന, റഷ്യ എന്നിങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.
തീവ്രവാദികള്‍ക്കും വിദേശ ശക്തികള്‍ക്കുമൊപ്പം സ്വന്തം ഭരണകൂടവും സിറിയന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്നു. ഇക്കാലത്തിനിടയില്‍ 260,000 പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. 4.5 മില്ല്യണ്‍ ജനങ്ങള്‍ക്ക് നാടുവിടേണ്ടി വന്നു. ഇതൊന്നും സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായിട്ടില്ല.
ഭീതിപ്പെടുത്തുന്ന കൂട്ടക്കൊലകള്‍
“2011 മാര്‍ച്ചിനും 2015 ഡിസംബറിനുമിടയില്‍
260,758 പേരാണ് കൊലചെയപ്പെട്ടത്.
ഇതില്‍ 76,000 പേരും സാധാരണക്കാരാണ്.”
അടുത്ത പേജില്‍ തുടരുന്നു
പീഡനകേന്ദ്രങ്ങള്‍
“200,000 പേരാണ് സിറിയയില്‍ തുറുങ്കിലടയ്ക്കപ്പെട്ടത്.
ഇതില്‍ 13000 പേര്‍ അധികാരികളുടെ പീഡനമേറ്റ് കൊല്ലപ്പെട്ടു.”
അടുത്ത പേജില്‍ തുടരുന്നു
തകര്‍ക്കപ്പെട്ട ആരോഗ്യ മേഖല
“ബോംബുകള്‍ പതിച്ച് 177 ഹോസ്പിറ്റലുകള്‍
സിറിയയില്‍ തകര്‍ക്കപ്പെട്ടു. 700ഓളം
ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.”
അടുത്ത പേജില്‍ തുടരുന്നു
രൂക്ഷമാകുന്ന അഭ്യന്തര പ്രതിസന്ധി
“യുദ്ധം കാരണം 13.5 ബില്ല്യണ്‍ ജനങ്ങള്‍ക്ക്
നാടുവിടേണ്ടി വന്നു. 486,700 ജനങ്ങള്‍ ഇപ്പോഴും
സംഘര്‍ഷ മേഖലകളില്‍ കുടുങ്ങി കിടക്കുന്നു.”
അടുത്ത പേജില്‍ തുടരുന്നു
വീടുകള്‍ നഷ്ടപ്പെട്ടവര്‍
“യുദ്ധം ആരംഭിച്ചതിന് ശേഷം 4.7 മില്ല്യണ്‍ ജനങ്ങളാണ് സിറിയ വിട്ടത്.
അയല്‍ രാജ്യങ്ങളായ ലെബനന്‍, തുര്‍ക്കി, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്
എന്നിവിടങ്ങളിലേക്കാണ് ഭൂരിപക്ഷം പേരും രക്ഷപ്പെട്ടത്.
അഭയാര്‍ത്ഥികളില്‍ 10 ശതമാനം യൂറോപ്പിലേക്ക് പാലായനം ചെയ്തു.”
അടുത്ത പേജില്‍ തുടരുന്നു
തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ
“എണ്ണ, വാതക മേഖലകളില്‍
58 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടം.
കയറ്റുമതിയില്‍ 90 ശതമാനം ഇടിവ്.
രാജ്യത്ത് 17 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വൈദ്യുതി ലഭിക്കുന്നുള്ളൂ.”
കടപ്പാട്: സ്‌കൂപ്‌വൂപ്.കോം