അമൃത്സര്‍: ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതിനിടയില്‍ പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് ഇരച്ചുകയറി 60 പേര്‍ മരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളെ അസ്വസ്ഥമാക്കുന്നു. ദസറ ആഘോഷത്തിന്റെ മുന്നില്‍ നിന്ന് സെല്‍ഫി എടുത്തിരുന്ന ജനങ്ങള്‍ അപകടത്തിന് ശേഷവും അത് തുടരുന്നത് ദൃശ്യത്തില്‍ കാണാം.
ട്രയിന്‍ കയറിയതിനു ശേഷവും ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന് വീഡിയോ ട്വിറ്ററില്‍ ചര്‍ച്ചയായി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പടെയുള്ള നേതാക്കള്‍ സംഭവത്തെ അപലപിച്ചു.
ട്രെയിന്‍ ആളുകളുടെ ശരീരത്തിലൂടെ കടന്ന് പോയിട്ടും ആളുകള്‍ ഫോട്ടോ എടുക്കുന്ന കാഴ്ച്ച വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് എ.എ.പി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
ട്രാക്കിനോട് ചേര്‍ന്നായിരുന്നു കോലം കത്തിച്ചത്. ട്രാക്കില്‍ കയറി നിന്ന് ഫോട്ടോ എടുത്തവരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും എന്നതും വിഷയത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
ദുരന്തമുഖങ്ങളില്‍ ചെന്ന് സെല്‍ഫിയെടുക്കുന്ന സംസ്‌കാരം ദുഖകരമാണെന്ന്് പലരും ട്വിറ്ററില്‍ കുറിച്ചു. മുന്‍പും ഇത്തരത്തില്‍ ദുരന്തം നടക്കുമ്പോള്‍ ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ ഫോട്ടോ എടുപ്പില്‍ മുഴുകിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.