| Monday, 8th June 2020, 7:39 am

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന് കൊവിഡ്; നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പള്‍ ഓഫ് ഡയറക്ടര്‍ ജനറല്‍ കെ.എസ് ദത്ത് വാലിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവക്താവ് കൂടിയായ ദത്ത് വാലിയ കേന്ദ്രമന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലെ സ്ഥിരം സാന്നിധ്യമാണ്.

ദത്ത് വാലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു. ഇനി വാര്‍ത്താസമ്മേളനം ശാസ്ത്രിഭവനിലായിരിക്കും നടക്കുക എന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്കൊപ്പം ദത്ത് വാലിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 3007 കൊവിഡ് കേസുകളാണ് ഞായറാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്.

85,975 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളില്‍ ചൈനയുടെ എണ്ണത്തെ മഹാരാഷ്ട്ര മറികടന്നു. 83,036 പേര്‍ക്കാണ് ചൈനയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

തമിഴ്നാട്ടില്‍ 1515 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,667 ആയി. 269 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ പുതുതായി 433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 10,536 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.

ദല്‍ഹിയില്‍ ഇതുവരെ ആകെ 27,654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 1219 കൊവിഡ് മരണങ്ങളും 19,592 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more