| Tuesday, 23rd June 2020, 12:00 am

ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വരും; സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കൊത്ത: ബംഗാളില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത് മിശ്ര. തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളും വ്യവസായ വിരോധികളും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2021ലെ ബംഗാള്‍ തെരഞ്ഞെടുപ്പ് 1977ലേതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും ഇടതുമുന്നണിയ്‌ക്കെന്നും സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. 1977ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്ന ഇടതുമുന്നണി 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിരുന്നു.

സംസ്ഥാനത്തെ വ്യവസായവത്കരണം വളരെ അടിയന്തിരമായ ഒന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സിംഗൂര്‍, നന്ദിഗ്രാം, മറ്റ് സ്ഥലങ്ങളിലെ വ്യവസായവത്കരണം തൃണമൂല്‍ കോണ്‍ഗ്രസ് തടഞ്ഞത് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞതായും സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞു.

മതേതരത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. അതാണ് സംസ്ഥാനത്ത് ആര്‍.എസ്.എസിനും മറ്റ് വര്‍ഗീയ ശക്തികള്‍ക്കും സ്ഥലമുണ്ടാക്കി കൊടുത്തതെന്നും സൂര്‍ജ്യകാന്ത് മിശ്ര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more