ദുബൈ: നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ഹൈദരബാദ് സ്വദേശി നൗഹീറാ ഷൈഖിന്റെ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത്. മുന്‍ കേന്ദ്ര വിദേശ കാര്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന ഫോട്ടോ കൃത്രിമമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇക്കാര്യത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
യു.ഇ.യിലെ ബിസിനസ് രംഗത്ത് സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പ്രൊഫൈലുകള്‍ അടങ്ങിയ കോഫീ ടേബിള്‍ എഡിഷനായ ‘ദ ഇന്ത്യന്‍ സൂപ്പര്‍ 100’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സുഷമാ സ്വരാജില്‍ നിന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറെയടക്കം സാക്ഷിയാക്കി പുസ്തകത്തിന്റെ കോപി നൗഹീറാ ഷൈഖ് ഏറ്റുവാങ്ങുന്ന തരത്തിലാണ് ഫോട്ടോ മോര്‍ഫ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചടങ്ങ് നടന്നതാണെന്നും യഥാര്‍ത്ഥത്തില്‍ പുസ്തകം ഏറ്റുവാങ്ങിയ വ്യക്തിയെ മാറ്റി ഫോട്ടോ ഷോപ്പിന്റെ സഹായത്തോടെ നൗഹീറാ ഷൈഖിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ‘ദ ഇന്ത്യന്‍ സൂപ്പര്‍ 100’ പ്രസാധകന്‍ ബിജു നൈനാന്‍ അറിയിച്ചു.