Kerala News
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; റിപ്പോർട്ട് തേടി എ.ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 26, 07:05 am
Tuesday, 26th November 2024, 12:35 pm

പത്തനംതിട്ട: വിവാദമായി ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് പോലീസുകാർക്ക് പണിയായിരിക്കുകയാണ്. സംഭവത്തിൽ എ.ഡി.ജി.പി ഇടപെട്ടിരിക്കുകയാണ്. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എ.ഡി.ജി.പി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

UPDATING…

 

 

Content Highlight: Photoshoot on the 18th step in shabarimala ; ADGP seeks report