കോഴിക്കോട്: കേരളത്തിലെ മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയെന്ന തരത്തില്‍ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഗുജറാത്തിലേത്. ട്വിറ്ററിലടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളുടെ നിജസ്ഥിതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ജനങ്ങള്‍ക്ക് അരിയും ആഹാരങ്ങളും വിതരണം ചെയ്യുന്നതായി 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണിവ. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ് തിങ്കളാഴ്ച ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുമ്പോഴും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുവെന്നാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നത്.
കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കരുതെന്നും പ്രളയം ക്രിസ്ത്യാനികളെയും മുസ്‌ലിങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും ദേശീയതലത്തിലുള്ള സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയഭേദമന്യേ കേരളം തള്ളിയിരുന്നു.
https://www.doolnews.com/i-thought-of-gauri-lankesh-says-umar-khalid-after-attack258.html