| Sunday, 12th July 2020, 8:27 pm

കരിമ്പുലിക്കു പിന്നാലെ തരംഗമായി ഇന്ത്യയിലെ ഏക സ്വര്‍ണ കടുവയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകയിലെ കമ്പനി വന പ്രദേശത്ത് കാണപ്പെട്ട കരിമ്പലി സമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ചര്‍ച്ചയായി മറ്റൊരു അപൂര്‍വ ഇനം കടുവ. ഇന്ത്യയില്‍ നിലവില്‍ ജീവനോടെയുണ്ടെന്ന് കരുതപ്പെടുന്ന ഏക സ്വര്‍ണ കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലുള്ള സ്വര്‍ണ കടുവയാണിത്. ഐ.എഫ്.എസ് ഓഫീസര്‍ പര്‍വീണ്‍ കശ്വാനാണ് ട്വിറ്ററില്‍ സ്വര്‍ണ കടുവയുടെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മയുരെഷ് ഹെന്‍ഡ്രേ ആണ് ഈ പെണ്‍കടുവയുടെ ചിത്രം എടുത്തത്. ഈ കടുവയുടെ 2019 ല്‍ എടുത്ത ഒരു മനോഹരചിത്രവും ഇദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

ജനിതക മാറ്റങ്ങള്‍ മൂലമാണ് കടുവകള്‍ ഇത്തരത്തില്‍ നിറം ലഭിക്കുന്നത്. സ്‌ട്രോബെറി ടൈഗര്‍, ടാബി ടൈഗര്‍ എന്നീ പേരുകളിലും ഇത്തരം കടുവകള്‍ അറിയപ്പെടുന്നുണ്ട്. അപൂര്‍വ്വമായി കാണപ്പെടുന്നു ഈ കടുവകള്‍ ലോകത്ത് വളരെ വിരളമാണ്.

നേരത്തെ കര്‍ണാടകയിലെ കബനിയില്‍ കാണെപ്പെട്ട കരിമ്പുലിയുടെ ചിത്രം വലിയ രീതിയില്‍ വൈറലായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജങ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കബനി വനപ്രദേശങ്ങളിലാണ് കരിമ്പുലിയെ കണ്ടത്. ഇദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more