ചരിത്രത്തിലാദ്യമായി സിനിമ മേഖലയിൽ എ.ഐ ബേസ്ഡ് ഫോട്ടോ ഡിസ്ട്രിബ്യൂഷൻ ഉപയോഗിച്ച് അനൂപ് ചാക്കോ.
ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിൽ തന്നെ ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.
പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ അസിസ്റ്റന്റായി തന്റെ കരിയർ ആരംഭിച്ച് , ചാർലി ,ബാംഗ്ലൂർ ഡേയ്സ്, 1983, A.B.C.D, നായാട്ട് , അദൃശ്യ ജാലകങ്ങൾ, കളിമണ്ണ്, യമണ്ടൻ പ്രേമ കഥ, തുടങ്ങിയ പതിനഞ്ചിൽപരം ചിത്രങ്ങളും, ഏറ്റവും പുതിയതായി വരാനിരിക്കുന്ന ചിത്രങ്ങളായ ആന്റണി , ആടുജീവിതം എന്നിങ്ങനെ നീളുന്നു അനൂപിന്റെ കൈയ്യൊപ്പുകൾ.
കൂടാതെ കൊമേർഷ്യൽ, അഡ്വെർടൈസിങ്ങ് , വെഡിങ്ങ് ഫോട്ടോഗ്രാഫി, സെലിബ്രിറ്റി ഫോട്ടോഗ്രാഫി , സെലിബ്രിറ്റി വെഡിങ്ങ് ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലും അനൂപിന്റെ സാന്നിധ്യമുണ്ട്. ഓരോ ഫോട്ടോഗ്രാഫുകളും ഏതൊരു മനുഷ്യനും ഏറെ പ്രിയപ്പെട്ടതാണ്.
സ്വന്തം അനുഭവത്തിൽ നിന്നുമുള്ള തിരിച്ചറിവും തോന്നലുമാണ് ഈ നൂതന ആശയത്തിലേക്ക് അനൂപിനെ നയിച്ചത് .
https://crew6projectsphotography.algomage.com/facerec/antony-by-joshiy-stills-by-anup-chacko
ഫോട്ടോഗ്രാഫേഴ്സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോസ് ഡിസ്ട്രിബൂഷൻ. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അവരവരുടെ ചിത്രങ്ങൾ കൈമാറുക എന്നത് ഏറെ ശ്രമകരമായ ഒരു കടമ്പയായിരുന്നു. ഷൂട്ടിങ് വേളയിൽ തന്നെ അവരവരുടെ ഫെയ്‌സ് രജിസ്ട്രേഷൻ ഫോൺ നമ്പർ ഇ-മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് നടത്താൻ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത് .
മാത്രവുമല്ല എത്ര ഫോട്ടോസുകൾ വേണമെങ്കിലും Q.R കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടുകൂടി ഫ്രീ രജിസ്ട്രേഷനിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നു.
സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫേഴ്സിനും, കസ്റ്റമേഴ്സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയിൽ ആണ് ഡിസ്ട്രിബ്യൂഷന് തയ്യാറെടുക്കുന്നത്.
Content Highlight: Photographer Anoop Chacko Starts AI Photo Distribution