| Thursday, 30th May 2019, 1:36 pm

'രാജ്യത്ത് മദ്യം നിരോധിച്ച് നരേന്ദ്രമോദി'; ആ വാര്‍ത്തയും ചിത്രവും വ്യാജമാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെയ് 28ന് ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ 23പേര്‍ മരിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ‘ഇന്ന് രാത്രി മുതല്‍ രാജ്യത്ത് മദ്യം നിരോധിച്ചു’ എന്ന് നരേന്ദ്രമോഡി പ്രഖ്യാപിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ആജ് തക്ക് ചാനലിന്റെ ലോഗോയും ചിത്രത്തിനോടൊപ്പമുണ്ട്.

എന്നാല്‍ ഈ ചിത്രം വ്യാജമാണ്. നരേന്ദ്രമോഡി മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ചിത്രത്തില്‍ കാണുന്ന ചാനല്‍ ലോഗോയും മോര്‍ഫ് ചെയ്തതാണ്.

നിരവധി പേരാണ് ഈ പോസ്റ്റ് ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഷെയര്‍ ചെയ്തിരിക്കുന്നത്. മിസോറാമിലാണ് മദ്യ നിരോധനം വീണ്ടും നടപ്പിലാക്കിയത്. 2016ല്‍ പുതുവര്‍ഷ രാവില്‍ മോഡി രാജ്യത്തെ അഭിമുഖീകരിക്കുന്ന ചിത്രമെടുത്താണ് വ്യാജ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more