കോഴിക്കോട്: കുടുംബശ്രീയുമായി ചേര്‍ന്ന് വനിതാകമ്മീഷന്‍ ഇന്നലെ സംഘടിപ്പിച്ച വര്‍ത്തമാനവും സ്ത്രീ സമൂഹവും എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. മാതൃഭൂമി പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്തയിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സംസാരിക്കുന്ന ചിത്രത്തിനൊപ്പം ആളൊഴിഞ്ഞ കസേരകള്‍ മാത്രം കാണിച്ച് ചിത്രം കൊടുത്തത്. രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ പരിപാടിയില്‍ വനിതാ കമ്മീഷന്റെ പരിപാടി കാണാന്‍ വനിതകള്‍ പോലുമില്ലെന്നാണ് വാര്‍ത്ത.
എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ അതല്ലെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നുവരികയാണ്. രണ്ടു ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന കസേരകളില്‍ ഒരു ഭാഗത്തെ ചിത്രം മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, മറു ഭാഗത്ത് അത്യാവശ്യം സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നാണ് മാതൃഭൂമിയുടെ ചിത്രത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന് തെളിവായി മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രമാണ് തെളിവായി ഉയര്‍ത്തുന്നത്. മനോരമയുടെ ചിത്രത്തില്‍ ഒരു ഭാഗത്ത് സ്ത്രീകള്‍ ഇരിക്കുന്നത് കാണാം. ബോധപൂര്‍വമാണ് മാതൃഭൂമി ഇത്തരത്തില്‍ ചിത്രം കൊടുത്തത് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആളുകളുടെ എണ്ണം കുറഞ്ഞത് രണ്ടു പത്രങ്ങളും വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് സത്യമായിരുന്നുവെന്നും എന്നാല്‍ സ്ത്രീകളായി ആരും തന്നെ ഇല്ലാത്ത തരത്തില്‍ ചിത്രം നല്‍കിയ മാതൃഭൂമിയുടെ നടപടിക്കെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം.