| Sunday, 26th March 2023, 3:31 pm

കോഫി വിത്ത് വാലിബന്‍; വൈറലായി എല്‍.ജെ.പിയുടെയും മോഹന്‍ലാലിന്റെയും ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ ലോകം ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട്‌ക്കെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ഗുസ്തി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വാലിബന്‍ ടീമിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വാലിബന്‍ ടീമിനൊപ്പം ഇരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. എല്‍.ജെ.പിയാണ് സെല്‍ഫി എടുക്കുന്നത്.

ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്‍ നിര്‍മിക്കുന്നത്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കമാണ് ഇതിന് മുമ്പ് റിലീസ് ചെയ്ത എല്‍.ജെ.പി ചിത്രം. വലിയ നിരൂപക പ്രശംസയായിരുന്നു നന്‍പകലിന് ലഭിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത മോണ്‍സ്റ്ററാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം. ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്ന ലൈനപ്പാണ് 2023 ല്‍ മോഹന്‍ലാലിനുള്ളത്. മലൈക്കോട്ടൈ വാലിബന് പുറമേ ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍, നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനി ചിത്രം ജയിലര്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടുകള്‍.

Content Highlight: photo of mohanlal and lijo jose pellisseri became viral on social media

Latest Stories

We use cookies to give you the best possible experience. Learn more