| Friday, 7th June 2013, 12:55 am

അമേരിക്ക ലക്ഷക്കണക്കിന് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: അമേരിക്ക  ലക്ഷക്കണക്കിന് പൗരന്മാരുടെ  ഫോണ്‍ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

സുരക്ഷാകാരണങ്ങളുടെ പേരിലാണ് ഫോണ്‍ ചോര്‍ത്തുന്നത്. രഹസ്യ കോടതി വിധിയുടെ പശ്ചാത്തില്‍ കൂടിയാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതെന്ന് ബ്രിട്ടീഷ് മാധ്യമം വെളിപ്പെടുത്തി. []

അമേരിക്കയിലെ ഏറ്റവും വലിയ ടെലിഫോണ്‍ ശൃംഖലയായ വെരിസോണ്‍ എന്ന കമ്പനിയുടെ ഉപയോക്താക്കളുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നതായി ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിക്കു (എന്‍.എസ്.എ)വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തല്‍. ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോടതിയുടെ(ഫിസ) രഹസ്യ ഉത്തരവിലൂടെയാണ് ഫോണ്‍ ചോര്‍ത്തലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് കോടതി ഈ ഉത്തരവിട്ടത്. ജൂലൈ പത്തൊന്‍പത് വരെയാണ് ഫോണ്‍ ചോര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

കോടതി ഉത്തരവു പ്രകാരം വിളിക്കുന്ന നമ്പറുകള്‍, കോളിന്റെദൈര്‍ഘ്യം, സ്ഥലം, സമയം എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് കമ്പനി ചോര്‍ത്തി നല്‍കുന്നത്. എന്നാല്‍ സംഭാഷണത്തിന്റെഉള്ളടക്കം ചോര്‍ത്തുന്നില്ല.

വെരിസോണ്‍ ദിനംപ്രതി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെപ്രധാന ഉളളടക്കം. അമേരിക്കയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കോളുകളുടെ വിശദാംശങ്ങളും വെരിസോണ്‍ നല്‍കുന്നുണ്ട്.

ഫോണ്‍ വിശദാംശങ്ങള്‍ എന്‍.എസ്.എയുടെ സിസ്റ്റത്തിലേക്ക് നേരിട്ട് നല്‍കുകയാണ്. 121 മില്യന്‍ ഫോണ്‍ ഉപഭോക്താക്കളുടെ നമ്പറാണ് ആദ്യഘട്ടില്‍ ചോര്‍ത്താന്‍ തയ്യാറാക്കിയത്.

98.9 മില്യന്‍ വയര്‍ലെസ് ഉപഭോക്താക്കളും 11.7 മില്യന്‍ വീട്ടിലെ ഉപഭോക്താക്കളും പത്ത് മില്യണ്‍ വ്യവസായ ഉപഭോക്താക്കളും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ഒബാമ ഭരണകൂടത്തിനു കീഴില്‍ ആദ്യമായാണ് പൗരന്‍മാരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ചോര്‍ത്തുന്നത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ വെരിസണ്‍ വക്താവ് എഡ് മക് ഫാഡന്‍ തയാറായില്ല.

We use cookies to give you the best possible experience. Learn more