മുംബൈ: ബോളീവുഡ് നായകന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം. ഭീഷണിയെ തുടര്‍ന്ന് മുംബൈ പോലിസ് അന്വേഷണം ആരംഭിച്ചു.
സിറ്റി പോലിസ് കണ്‍ട്രോള്‍ റൂമിലെ ഫോണിലൂടെയായിരുന്നു അജ്ഞാതന്റെ വധഭീഷണി. ഫെബ്രുവരി 16നായിരുന്നു സംഭവം. വ്യാജ ഭീഷണിയാണെന്നു സംശയിക്കുന്നതിനാല്‍ പോലിസ് കേസെടുക്കാതെയാണ് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ കോള്‍ വന്ന സ്ഥലം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്.
“പ്രേം രത്തന്‍ ധന്‍ പായോ”, “ബജ്‌രംഗി ബൈജാന്‍” എന്നീ സിനിമകളുടെ റിലീസിനു ശേഷം “സുല്‍ത്താന്‍” എന്ന അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് സല്‍മാന്‍.