മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കേസ്; യുവാവിന്റെ ഭാര്യയും പ്രതി
Kerala News
മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയ കേസ്; യുവാവിന്റെ ഭാര്യയും പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 11:26 am

കര്‍ത്തിയ സംഭവത്തില്‍ ചതിക്കിരയായ യുവാവിന്റെ ഭാര്യയേയും പൊലീസ് ചോദ്യം ചെയ്യും. ഇതിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത് ചതിക്കിരയായ യുവാവിന്റെ ഭാര്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

കേസില്‍ നേരത്തെ അറസ്റ്റിലായ അജിത്ത് മൊഴി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അജിത് കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് ചോര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഫൊറന്‍സിക് സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ യുവതിയും കാമുകനും ചേര്‍ന്ന് ഇത്തരത്തിലൊരു തട്ടിപ്പ് നടത്തിയതിന്റെ ഉദ്ദേശമെന്തെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഭാവിയില്‍ ബ്ലാക്‌മെയിലിംഗിന് വേണ്ടിയാകാം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം.


Read Also : പത്തനംതിട്ടയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു


 

യുവതിയെ അറസ്റ്റ് ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനും മുമ്പ് അജിത്തിന്റ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസിപ്പോള്‍. കോടതിയില്‍ ഹാജരാക്കിയ അജിത്തിന്റെ ഫോണുകള്‍ ഇതിനായി ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Read Also : ഗഡ്കരിയുടെ പ്രസ്താവന ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു; ആളുകള്‍ക്ക് കൊടുക്കാന്‍ തൊഴിലില്ലെന്ന ഗഡ്കരിയുടെ പ്രസ്താവന ഏറ്റെടുത്ത് രാഹുല്‍ഗാന്ധി


 

സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അജിത് ബാങ്കിലെ ഇടപാടുകാരുടെ ഫോണുകളില്‍ സമാനമായ രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപിച്ച് ദൃശ്യങ്ങളോ വിവരങ്ങളോ ശേഖരിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ അജിതിന് കോടതി ജാമ്യം അനുവദിച്ചതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യാനുളള അവസരവും അന്വേഷണ സംഘത്തിന് നഷ്ടമായി.

അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ അയാളറിയാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് മനസിലാക്കി. സംഭാഷണങ്ങളുടെ ഓഡിയോയും സ്വകാര്യ നിമിഷങ്ങളുടെയടക്കം ദൃശ്യങ്ങളും പകര്‍ത്തി എന്നായിരുന്നു കേസ്.