| Thursday, 9th November 2023, 7:49 pm

മുള്‍മുനയില്‍ നിര്‍ത്തി ഫീനിക്‌സ്; ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘ഫീനിക്‌സ്’. ഹൊറര്‍ ത്രില്ലര്‍ മൂഡിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വ്യത്യസ്തമായ കാഴ്ച്ചാനുഭവം നല്‍കുമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

അജു വര്‍ഗീസ്, അനൂപ് വര്‍ഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മിഥുന്‍ മാനുവല്‍ തിരക്കഥ രചിക്കുന്ന ഹൊറര്‍ ത്രില്ലര്‍ എന്ന പ്രത്യേകത തന്നെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മുഖ്യ ഘടകവും. അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന. ’21 ഗ്രാംസ്’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മിക്കുന്ന ‘ഫീനിക്‌സ്’ നവംബര്‍ 17 ന് ആണ് റിലീസ് ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും, ഗാനവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസും ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, എഡിറ്റര്‍ നിതീഷ് കെ.ടി.ആര്‍, കഥ വിഷ്ണു ഭരതന്‍ ബിഗില്‍ ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുല്‍ ആര്‍ ശര്‍മ, പി.ആര്‍.ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് റിച്ചാര്‍ഡ് ആന്റണി, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ, പരസ്യകല യെല്ലോടൂത്ത്.

Content Highlight: Phoenix movie trailer

We use cookies to give you the best possible experience. Learn more