| Tuesday, 20th June 2023, 5:07 pm

മിഥുൻ മാനുവല്‍ തോമസ് തിരക്കഥയിൽ ഒരുങ്ങുന്ന "ഫീനിക്സ് " ചിത്രീകരണം പൂർത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന “ഫീനിക്സ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ചിത്രം നിർമിക്കുന്നത്. “ഫീനിക്സ്” ടൈറ്റിൽ ലൂക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത് കണ്ണൂർ, തലശ്ശേരി, മാഹി പ്രദേശങ്ങളിലായിരുന്നു. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച സൂപ്പർ ഹിറ്റ് ചിത്രം “അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റ തിരക്കഥ നിർവഹിക്കുന്നത് എന്നത് തന്നെയാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ. അതിന് ആക്കം കൂട്ടുന്ന രീതിയിലാണ് ഇപ്പോൾ വേറിട്ട രീതിയിൽ ഒരു നിഗൂഢത ജനിപ്പിക്കുന്ന “ഫീനിക്സ്” എന്ന് പേരിട്ടു കൊണ്ട് ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

“ഫീനിക്സ്” ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: Phoenix Movie Pack up

We use cookies to give you the best possible experience. Learn more