പോസ്റ്ററിലെ ആറാമനെവിടെ; നിഗൂഢതയുണര്‍ത്തി ഫീനിക്‌സ് ഫസ്റ്റ് ലുക്ക്
Film News
പോസ്റ്ററിലെ ആറാമനെവിടെ; നിഗൂഢതയുണര്‍ത്തി ഫീനിക്‌സ് ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 7:46 pm

21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ‘ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ’ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മിച്ച് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ഫീനിക്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ”അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ഈ ചിത്രത്തിന്റ തിരക്കഥ നിര്‍വഹിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകര്‍ ചിത്രത്തില്‍ ഉറ്റുനോക്കുന്ന ഏറ്റവും വലിയ ഘടകം. നിഗൂഢത ജനിപ്പിക്കുന്ന രീതിയില്‍ ഉള്ള ‘ഫീനിക്‌സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സാധാ സിനിമാ പോസ്റ്റര്‍ എന്ന് തോന്നിക്കുന്ന പോസ്റ്റര്‍ തല തിരിച്ച് നോക്കുമ്പോഴാണ് സസ്‌പെന്‍സ് അഴിയുന്നത്.

പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസും ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, എഡിറ്റര്‍ നിതീഷ് കെ. ടി. ആര്‍, കഥ വിഷ്ണു ഭരതന്‍ മൂലകഥ ബിഗില്‍ ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുല്‍ ആര്‍. ശര്‍മ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് റിച്ചാര്‍ഡ് ആന്റണി, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: phoenix movie first look