മനില: ചൈനയോട് മോശം ഭാഷയില്‍ പ്രതികരിച്ച ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി മാപ്പുപറഞ്ഞു. ഫിലിപ്പൈന്‍സ് ഔദ്യോഗിക വക്താവ് ഹാരി റോക്വ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയുടെ മാരിടൈം മിലിഷ്യ കപ്പലുകള്‍ മനിലയുടെ എക്‌സ്‌ക്ലൂസീവ് എകണോമിക് സോണ്‍ (മനിലയുടെ നിയന്ത്രണത്തില്‍വരുന്ന കടല്‍ പ്രദേശം)ല്‍ നിന്ന് പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചൈനയ്ക്ക് മുന്നറിയിപ്പുമായി ഫിലിപ്പൈന്‍സ് വിദേശകാര്യ സെക്രട്ടറി ടൊയ്‌ഡോറോ ലോക്‌സിന്‍ രംഗത്തെത്തിയത്
‘നമ്മുടെ സൗഹൃദത്തോട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നിങ്ങളാണ്. ഞങ്ങളല്ല. ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്താകാന്‍ ആഗ്രഹിക്കുന്ന സുന്ദരനായ ഒരാളുടെ ശ്രദ്ധ മനപൂര്‍വ്വം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഒരു വൃത്തികെട്ട വിഡ്ഢിയെ പോലെയാണ് നിങ്ങള്‍,’ എന്നാണ് ചൈനയോട് ലോക്‌സിന്‍ ട്വിറ്ററില്‍ പറഞ്ഞത്.
താന്‍ ലോക്‌സിനോട് വ്യക്തിപരമായി സംസാരിച്ചെന്നും ചൈനീസ് അംബാസിഡറെ വിളിച്ച് മാപ്പ് പറഞ്ഞതായും അദ്ദേഹം പറഞ്ഞതായി ഹാരി പറഞ്ഞു.
‘ഞാന്‍ ലോക്‌സിനോട് സംസാരിച്ചിരുന്നു. ചൈനീസ് അംബാസിഡറോട് വിളിച്ച് മാപ്പുപ റഞ്ഞതായി അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ഘട്ടത്തിലാണ് അത്തരത്തിലുള്ള വാക്കുകള്‍ വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു,’ ഹാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക