|

ചെല്‍സി-സിറ്റി പോരാട്ടം; ഫോഡന്‍ ഫുട്‌ബോളിലെ തന്റെ കടുത്ത എതിരാളിയെ വെളിപ്പെടുത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ 12ന് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും. ആവേശകരമായ മത്സരം നടക്കുന്നതിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫിൽ ഫോഡന്‍ താന്‍ കരിയറില്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ചെല്‍സി താരം റീസ് ജെയിംസിനെയാണ് താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം എന്നാണ് ഫോഡന്‍ പറഞ്ഞത്.

ചെല്‍സി റിപ്പോര്‍ട്ടര്‍ ഒലിവിയ ബുസാഗ്ലോ ആണ് ഇത് പുറത്തുവിട്ടത്.

‘ഫിൽ ഫോഡനുമായി ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു. താന്‍ ഇതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സെന്റര്‍ ബാക്ക് റീസ് ജയിംസ് ആണെന്ന് അദ്ദേഹം പറഞ്ഞു,’ ഒലിവിയ ബുസാഗ്ലോ എക്സില്‍ കുറിച്ചു.

യൂത്ത് തലത്തിലും സീനിയര്‍ തലത്തിലും അഞ്ച് പ്രാവശ്യമാണ് ഇരുവരും തമ്മില്‍ കളിച്ചിട്ടുള്ളത്. ആ മത്സരത്തില്‍ ഒന്നും ഇംഗ്ലണ്ട് യുവതാരത്തിന് ഗോളുകള്‍ നേടാനോ അസിസ്റ്റുകള്‍ നേടാനോ സാധിച്ചിരുന്നില്ല. അഞ്ച് തവണ നടന്ന മത്സരത്തില്‍ രണ്ട് തവണ സിറ്റി വിജയിച്ചപ്പോള്‍ മൂന്ന് തവണ ചെല്‍സിക്കൊപ്പമായിരുന്നു ജയം.

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 17 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫോഡന്‍ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.

അതേസമയം ചെല്‍സി റൈറ്റ് ബാക്ക് റീസ് ജെയിംസ് പരിക്കിന്റെ പിടിയില്‍ നിന്നും മുക്തനായി ഈ സീസണില്‍ മൂന്നു മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചിട്ടുള്ളത്.

താരങ്ങളും കളിക്കളത്തില്‍ വീണ്ടും മുഖാമുഖം എത്തുമ്പോള്‍ കടുത്ത പോരാട്ടം തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

Content Highlight: Philip foden reveals who is the toughest player he playing together.