[] രാഹുല്‍ സുബ്രഹ്മണ്യന്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ഫിലിപ്പ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തില്‍ പാട്ടു പാടി അരങ്ങേറ്റം കുറിക്കുന്നത് ഒരു പുതിയ തലമുറ തന്നെയാണ്.
പ്രൊമോഷന്‍ ട്രാക്ക് ഉള്‍പ്പടെ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രണ്ടു പുതിയ ഗായകരെയും ഗാനരചയിതാക്കളെയും മങ്കിപെന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്.
എന്‍കണിമലരേ എന്നു തുടങ്ങുന്ന താരാട്ട് പാട്ടിന്റെ വരികള്‍ നവാഗതനായ സിബി പടിയറയുടെയതാണ്. ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന നേഹ വേണുഗോപാല്‍ അത് ഏറെ ഹൃദ്യമാക്കുകയും ചെയ്തു. ഇതേ ഗാനത്തിന്റെ മെയില്‍സോളോ സച്ചിന്‍ വാരിയരാണ് ആലപിച്ചിരിക്കുന്നത്.
കനവുകളില്‍ പുതുമഴയായി പെയ്തു എന്നുള്ള ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മംമ്ത സിമന്താണ്. മംമ്തയുടെ ആദ്യ ഗാനമാണിത്.
മറ്റൊരു ഫാസ്റ്റ് നമ്പറാണ്”വിണ്ണിലെ താരകം എന്ന ഗാനം. രാഹുലിന്റെ സംഗീതത്തില്‍ അനു എലിസബത്ത് വരികളെഴുതി അരുണ്‍ ഏളാട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കുട്ടികളുടെ ഭാഷയില്‍ ഇംഗ്ലീഷും മലയാളവും കലര്‍ത്തി ഈ മംഗ്ലീഷ് ഗാനം എഴുതിയിരിക്കുന്നത് സിബി പടിയറയാണ്. ഈ ഗാനവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അണിയറക്കാര്‍.