സാള്‍ട്ട് അടിച്ചു, നരയ്‌ന് പിഴച്ചു; ബെംഗളൂരു അറ്റാക് തുടങ്ങി മക്കളെ...!
Sports News
സാള്‍ട്ട് അടിച്ചു, നരയ്‌ന് പിഴച്ചു; ബെംഗളൂരു അറ്റാക് തുടങ്ങി മക്കളെ...!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 4:27 pm

ഐ.പി.എല്‍ 2024ലെ 36ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ പോരാട്ടം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. നിലവില്‍ പവര്‍ പ്ലെ അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ വിജയം ലക്ഷ്യം വെച്ചാണ് ആര്‍.സി.ബി പന്ത് എറിഞ്ഞ് തുടങ്ങിയത്.

ബെംഗളൂരുവിന് വേണ്ടി മൂന്നാം ഓവര്‍ ചെയ്യാന്‍ എത്തിയ ലോക്കി ഫര്‍ഗോസനെ അടിച്ചു പരത്തി തകര്‍പ്പന്‍ പ്രകടനമാണ് പവര്‍ പ്ലേയില്‍ ഫില്‍ സാള്‍ട്ട് കാഴ്ചവച്ചത്. ഫര്‍ഗൂസന്‍ എറിഞ്ഞ ആറു പന്തില്‍ രണ്ടു സിക്‌സറും 4 ഫോറും അടക്കം 28 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.

എന്നാല്‍ അടുത്ത ഓവര്‍ എറിയാന്‍ എത്തിയ സിറാജിന്റെ കൈകൊണ്ട് വിക്കറ്റ് ആകുകയായിരുന്നു സാള്‍ട്ട്. 14 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 7 ഫോറും അടക്കം 48 റണ്‍സ് നേടി നില്‍ക്കവേ താരം പുറത്തായത്. 342.86 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സാള്‍ട്ട് ബാറ്റ് വീശിയത്.

 

എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് കൊല്‍ക്കത്തയുടെ ഉരുക്കു മനുഷ്യനായ സുനില്‍ നരയ്‌നായിരുന്നു.

തുടക്കം കിട്ടാതെ പ്രയാസപ്പെട്ട സുനിലിനെ യാഷ് ദയാല്‍ വിരാടിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 15 പന്തില്‍ വെറും രണ്ട് അടക്കം 10 റണ്‍സ് ആണ് താരം നേടിയത്. നരയ്‌ന് പുറമേ മൂന്നാമനായി ഇറങ്ങിയ അങ്കൃഷ് രഘു നാലു പന്തില്‍ നിന്ന് വെറും മൂന്നു റണ്‍സ് നേടി പുറത്തായി. യാഷ് ദയാലിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്തായത്.

Content Highlight: Phil Salt Played Well In Power Play Against Bengaluru