| Sunday, 17th November 2024, 4:07 pm

സഞ്ജുവിന്റെ അന്തകനായി ഫില്‍ സാള്‍ട്ട്; ഒറ്റ ഇന്നിങ്‌സ് വ്യത്യാസത്തില്‍ നഷ്ടമായത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ട് തന്റെ ഐതിഹാസികമായ മൂന്നാം സെഞ്ച്വറി നേടിയിരുന്നു. 54 പന്തില്‍ ആറ് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 103* റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് സാള്‍ട്ട് നേടിയത്.

എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അവസാനത്തെ ടി-20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തന്റെ മൂന്നാമത്തെ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു.

56 പന്തില്‍ നിന്നും ഒമ്പത് സിക്‌സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. ഇതോടെ ക്രിക്കറ്റ് ലോകത്തെ പല റെക്കോഡുകളും സഞ്ജു തിരുത്തി എഴുതിയിരുന്നു.

പക്ഷെ ഒരു റെക്കോഡ് നേട്ടത്തില്‍ സാള്‍ട്ടിന്റെ മുന്നില്‍ തകര്‍ന്ന് വീണിരിക്കുകയാണ് സഞ്ജു. ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന താരമാകാനാണ് ഫില്‍ സാള്‍ട്ടിന് സാധിച്ചത്. വെറും 32 ഇന്നിങ്‌സില്‍ നിന്നാണ് ഫില്‍ സാള്‍ട്ട് തന്റെ മൂന്നാം സെഞ്ച്വറി നേടിയത്. എന്നാല്‍ 33 ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ മൂന്ന് സെഞ്ച്വറി നേടുന്ന താരങ്ങള്‍, ഇന്നിങ്‌സ്

ഫില്‍ സാള്‍ട്ട് – 32*

സഞ്ജു സാംസണ്‍ – 33

കോളിന്‍ മന്റോ – 35

സൂര്യകുമാര്‍ യാദവ് – 43

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 53

രോഹിത് ശര്‍മ – 77

ബാബര്‍ അസം – 96

ഈ നേട്ടത്തിന് പുറമെ ഇന്റര്‍ നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും സാള്‍ട്ട് നേടിയിരുന്നു. എന്നാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ലഭിച്ച സ്വീകാര്യതയെ മറികടക്കാന്‍ സാള്‍ട്ടിന് കഴിഞ്ഞില്ലെന്നത് സത്യമാണ്.

ടി-20 ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം, ടി-20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍, ടി-20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന മൂന്നാം താരം, മൂന്ന് ടി-20 സെഞ്ച്വറി നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ തകര്‍പ്പന്‍ നേട്ടങ്ങളാണ് താരം നേടിയെടുത്തത്.

Content Highlight: Phil Salt In Great Record Achievement

We use cookies to give you the best possible experience. Learn more