|

പഞ്ചാബിനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം; വിന്‍ഡീസ്-ഇംഗ്ലണ്ട് കരുത്തില്‍ നേടിയത് ചരിത്രത്തിലെ മൂന്നാം സ്ഥാനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ 42 മത്സരത്തില്‍ പഞ്ചാബ് കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് നേടിയത്.

പഞ്ചാബിനെതിരെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും തകര്‍ത്തടിക്കുകയായിരുന്നു. 37 പന്തില്‍ 75 റണ്‍സ് നേടി കൊണ്ടായിരുന്നു സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനം. ആറു വീതം ഫോറുകളും സിക്‌സുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 202.70 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മറുഭാഗത്ത് 32 പന്തില്‍ 71 റണ്‍സായിരുന്നു നരെയ്ന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും നാല് സിക്‌സുകളും ആണ് നരെയന്‍ നേടിയത്. 221.88 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വിന്‍ഡീസ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇരുവരും ചേര്‍ന്ന് 138 റണ്‍സ് ആണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്.

ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സാള്‍ട്ടും നരെയ്‌നും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഓപ്പണിങ്ങില്‍ ഇറങ്ങി 200+ സ്‌ട്രൈക്ക് റേറ്റില്‍ 50+ റണ്‍സ് നേടുന്ന മൂന്നാമത്തെ ഓപ്പണര്‍മാര്‍ എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.

ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് വിരാട് കോഹ്‌ലിയും ക്രിസ് ഗെയ്‌ലുമാണ്. 2016ല്‍ പഞ്ചാബ് കിങ്‌സിനെതിരെയായിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തില്‍ കോഹ്‌ലി 50 പന്തില്‍ 113 റണ്‍സും ഗെയ്ല്‍ 32 പന്തില്‍ 73 റണ്‍സുമാണ് നേടിയത്.

ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് സുനില്‍ നരെയ്‌നും ക്രിസ് ലിന്നുമാണ്. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ആയിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. നിന്നെ 22 പന്തില്‍ 50 റണ്‍സും നരെയ്ന്‍ 17 പന്തില്‍ 54 റണ്‍സുമാണ് ആ മത്സരത്തില്‍ നേടിയത്.

അതേസമയം ഇരുവര്‍ക്കും പുറമേ വെങ്കിടേഷ് അയ്യര്‍ 20 39 റണ്‍സും നായകന്‍ ശ്രേയസ് അയ്യര്‍ 10 പന്തില്‍ 28 റണ്‍സും ആന്ദ്രേ റസല്‍ 12 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.

പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റും നായകന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Phil Salt and Sunil Narain create a new record in IPL