| Friday, 27th August 2021, 4:00 pm

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു; ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് ദല്‍ഹി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് സെപറ്റംബര്‍ 8 നും ക്ലാസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിട്ടത്.
കൊവിഡ് വ്യാപകമായതോടെയാണ് സ്‌കൂളുകള്‍ അടക്കാനുള്ള തീരുമാനം ഉണ്ടായത്.

പിന്നീട് പല സംസ്ഥാനങ്ങളും ഒക്ടോബറില്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തുവെങ്കിലും ജനുവരിയിലായിരുന്നു ദല്‍ഹിയില്‍ ക്ലാസുകള്‍ തുടങ്ങിയത്. എന്നാല്‍ ഉടനി വീണ്ടും സ്‌കൂളുകള്‍ അടച്ചിട്ടു.

അതേസമയം, സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരും അറിയിച്ചിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 9, 10 പത്തുവരെയുള്ള ക്ലാസുകളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കാനും അനുമതിയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Phased Reopening Of Delhi Schools For Classes 6-12 From Sept. 1: Sources

We use cookies to give you the best possible experience. Learn more