| Saturday, 19th October 2019, 9:24 pm

'അന്ന് അബിക്കയില്‍ കണ്ട ആ സൗമ്യതയും വിനയവും ഷെയ്ന്‍ നിഗമിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്' ; ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് തളര്‍ത്താനുള്ള ശ്രമങ്ങളോട് യോജിക്കാനാവില്ലെന്നും സംവിധായകന്‍ പി.ജി പ്രേംലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതിന് പിന്നാലെ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ പി.ജി പ്രേംലാല്‍. ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് ഒരാളെ തളര്‍ത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് സംവിധായകന്‍ പറഞ്ഞു. നടനും ഷെയിനിന്റെ അച്ഛന്‍ അബിയുമായുള്ള തന്റെ അനുഭവം പങ്കുവെച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പി.ജി പ്രേംലാല്‍ ഷെയിനിന് പിന്തുണയറിച്ചത്.

അബിക്കയില്‍ കണ്ട് സൗമ്യതയും വിനയവും ഷെയ്ന്‍ നിഗമിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയായ വെയിലില്‍ അഭിനയിക്കുകയായിരുന്നു ഷെയ്ന്‍.ഇതിനിടെയായിരുന്നു സംഭവം.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ഷെയ്ന്‍ നിഗം കുര്‍ബാനിയുടെ ഷൂട്ടിംഗിന് പോയത്. ഈ ചിത്രത്തിന് വേണ്ടി ഗെറ്റപ്പ് മാറ്റിയത് തന്റെ ചിത്രത്തിനെ ബാധിച്ചെന്ന് ആരോപിച്ചാണ് ഷെയ്ന്‍ നിഗത്തെ ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയത്.

എന്നാല്‍ ഒരു നടന്‍ സിനിമയ്ക്ക് കൊടുത്ത ഡേറ്റ് മാറിപ്പോകുന്നത് മലയാളസിനിമയില്‍ ഇതാദ്യമായിട്ടല്ലെന്നും ഇന്നത്തെ സീനിയറും ജൂനിയറുമൊക്കെയായിട്ടുള്ള താരങ്ങളുടെ ആദ്യകാല സിനിമകളില്‍ പലതിന്റെയും നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കുമൊക്കെ അങ്ങനെ എത്രയെത്ര കഥകള്‍ പറയാനുണ്ടാകുമെന്നും പ്രേംലാല്‍ പറഞ്ഞു.

സിനിമ ഒരുപാടു മനുഷ്യര്‍, കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്. അവിടെ ഭീഷണിപ്രയോഗങ്ങളും വെല്ലുവിളികളും അസഭ്യവര്‍ഷവുമൊക്കെ അംഗീകരിക്കാവുന്ന കാര്യങ്ങളേയല്ലയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more