വാഷിങ്ടണ്‍: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനിയായ ഫൈസര്‍.
പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവിലുള്ള വാക്‌സിനിനോട് പ്രതിരോധിക്കുന്നതായി കണ്ടെത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ തങ്ങളുടെ കൊവിഡ്-19 വാക്സിന്റെ അപ്ഡേറ്റ് പതിപ്പ് നിര്‍മ്മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് ഫൈസര്‍ പറഞ്ഞു.
ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതീവ അപകടകാരിയായ വകഭേദമാണ് ഒമിക്രോണ്‍.
ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കല്‍, വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Pfizer said an updated version of its COVID-19 vaccine will be ‘ready in 100 days’ if the new Omicron variant is resistant to its current vaccine