വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഭം നോക്കാതെ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ഇന്ത്യയ്ക്കായി വാക്‌സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.
‘ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിക്കായി ലാഭം നോക്കാതെയുള്ള വിലയ്ക്ക് ഫൈസര്‍ അവരുടെ വാക്‌സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും,’ യു.എസ് വക്താവ് പറഞ്ഞു.
അതേസമയം ഫൈസര്‍ വാക്‌സിന്‍ എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയില്‍ നല്‍കുക എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
ഉയര്‍ന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ കണ്ടെത്തി അവര്‍ക്ക് വ്യത്യസ്ത വിലകളിലായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൊഡേണ, ഫൈസര്‍ തുടങ്ങിയ വിദേശ വാക്‌സിനുകള്‍ക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
യു.എസ് സര്‍ക്കാരില്‍ നിന്ന് കമ്പനി വാക്‌സിന് വേണ്ടി ഈടാക്കുന്നത് 19.5 ഡോളറാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക