പി.എഫ് പലിശനിരക്ക് കൂട്ടി; ഇനി 8.65% നിരക്കില്‍ പലിശ
national news
പി.എഫ് പലിശനിരക്ക് കൂട്ടി; ഇനി 8.65% നിരക്കില്‍ പലിശ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 7:25 pm

ന്യൂദല്‍ഹി: എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കൂട്ടി. ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് ഇ.പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി. മുൻപ് ഇത് 8.55 ശതമായിരുന്നു. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാർ ആണ് ഇക്കാര്യം അറിയിച്ചത്.

Also Read കാസര്‍ഗോഡ് പെരിയ ഇരട്ടകൊലപാതകം; അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇ.പി.എഫ്.ഒ.) മുഴുവന്‍ ബോര്‍ഡ് അംഗങ്ങളും പലിശ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചതായും മന്ത്രി പറഞ്ഞു.പി.എഫിന്റെ പലിശ നിരക്ക് അടക്കം അത്യന്തം പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമിതിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്.

Also Read ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യം മുഴുവൻ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. സൈനികർക്ക് നൽകി വൃദ്ധ; നൽകിയത് 6.61 ലക്ഷം രൂപ

ബോര്‍ഡ് അധ്യക്ഷൻ കൂടിയായ തൊഴിൽ മന്ത്രിയും ട്രസ്റ്റ് അംഗങ്ങളും ചേര്‍ന്നാണ് പ്രധാന വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ട്രസ്റ്റീസ് എടുത്ത തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. ധനമന്ത്രാലയത്തിന്റെ കൂടെ അംഗീകാരം ലഭിച്ചാലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.