| Friday, 14th August 2020, 7:48 am

പെട്ടിമുടിയില്‍ എട്ടാം ദിവസവും തെരച്ചില്‍; ഇനിയും കണ്ടെത്താനാവാതെ 15 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. 15 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.

പുഴയില്‍ ഹിറ്റാച്ചി ഉപയോഗിച്ചും ലയങ്ങള്‍ക്ക് മുകളിലുള്ള മണ്ണ് നീക്കിയും പരിശോധന നടത്തും. വ്യാഴാഴ്ച തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല.

55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pettimudi landslide updates

We use cookies to give you the best possible experience. Learn more