| Thursday, 20th April 2017, 6:36 pm

ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുത്; നിര്‍ദേശവുമായ് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച മുതല്‍ അടച്ചിടാനുള്ള പമ്പുകളുടെ തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.


Also read ‘ഒടുവില്‍ സിങ്കമിറങ്ങി’; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ


കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുടമകളായിരുന്നു ഞായറാഴ്ചകളില്‍ പമ്പ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. മെയ് 14 മുതല്‍ തീരുമാനം നടപ്പിലാക്കാനായിരുന്നു പമ്പുടമകളുടെ തീരുമാനം.

കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് ആണ് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിട്ടിരുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കുകയായിരുന്നു.

കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്.

ഇന്ധനം സൂക്ഷിച്ചുപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തങ്ങള്‍ തീരുമാനം എടുത്തതെന്നായിരുന്നു പമ്പുടമകള്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more