ന്യൂദൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിൽ വില കൂട്ടുന്നതിന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ദർമേന്ദ്ര പ്രദാൻ നൽകിയ വിശദീകരണം പരസ്പരവിരുദ്ധമെന്ന് മുൻ കേന്ദ്ര മന്ത്രി എം.വീരപ്പമൊയ്ലി.
ഈ സമയത്ത് കേന്ദ്ര സർക്കാർ ജനങ്ങളുടെ ദുരിതം കാണണമെന്നും പെട്രോൾ വില കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്കും നൽകണമെന്നും മുൻ പെട്രോളിയം വകുപ്പ് മന്ത്രി കൂടിയായ വീരപ്പമൊയ്ലി കൂട്ടിച്ചേർത്തു.
ദ ഹിന്ദു പത്രം കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ദർമേന്ദ്ര പ്രദാനുമായി നടത്തിയ അഭിമുഖത്തെ തുടർന്നായിരുന്നു വീരപ്പമൊയ്ലിയുടെ പ്രതികരണം.
പെട്രോളിന്റെ ടാക്സ് വർധനയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അധിക വരുമാനം ജനങ്ങൾക്കായി തന്നെ ഉപയോഗിക്കുമെന്നായിരുന്നു ദർമേന്ദ്ര പ്രദാൻ പറഞ്ഞത്. ഇതിനായി വളരെ ആലോചിച്ച് എടുത്ത തീരുമാണ് ഇതെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പ്രതികരിച്ചിരുന്നു. ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി ഇന്ത്യൻ വിലയിൽ മാറ്റം വരുത്തുന്ന സംവിധാനം യു.പി.എ സർക്കാർ കൊണ്ടുവന്നിരുന്നു എന്നും വീരപ്പമൊയ്ലി കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക