| Sunday, 8th January 2017, 7:23 pm

തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉപഭോക്താവില്‍ നിന്നും ഫീസൊന്നും ഈടാക്കാതെ ഒരു ശതമാനം നിരക്കിലാണ് ഡീലര്‍മാരില്‍ നിന്നും ബാങ്കുകള്‍ പണം ഈടാക്കുന്നത്. അതേ സമയം കാര്‍ഡ് വഴി പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി:  തിങ്കളാഴ്ച മുതല്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല.കാര്‍ഡ് ഇടപാടുകള്‍ക്ക് പെട്രോള്‍ പമ്പുടമകളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

ഉപഭോക്താവില്‍ നിന്നും ഫീസൊന്നും ഈടാക്കാതെ ഒരു ശതമാനം നിരക്കിലാണ് ഡീലര്‍മാരില്‍ നിന്നും ബാങ്കുകള്‍ പണം ഈടാക്കുന്നത്. അതേ സമയം കാര്‍ഡ് വഴി പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പമ്പുടമകളില്‍ നിന്നും മാത്രം പണം ഈടാക്കുന്ന ബാങ്കുകളുടെ തീരുമാനത്തിനെതിരെയാണ് പമ്പുടുമകളുടെ പുതിയ തീരുമാനം. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ പമ്പുകളില്‍ വരുമാനം കുറഞ്ഞെിട്ടുണ്ടെന്നും പമ്പുടമകള്‍ പറയുന്നു.അസോസിയേഷന്‍ തീരുമാനം കേരളത്തിലും നടപ്പിലാക്കുമെന്ന് ഓള്‍ കേരള പെട്രോള്‍ പമ്പ് ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ക്യാഷ്‌ലെസ്സാകാന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ബാങ്കുകളുടെ പുതിയ നടപടി.

We use cookies to give you the best possible experience. Learn more