തൃശ്ശൂര്‍ : ഗുരുവായൂര്‍ കൊലപാതകം മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. കൈപ്പമംഗലം സ്വദേശികളാണ് പിടിയിലായത്. പമ്പിലെ കളക്ഷന്‍ തുകയ്ക്കുവേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മനോഹരന്റെ കാറുമായി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍. മലപ്പുറം അങ്ങാടിപ്പുറം വഴി പോകുമ്പോഴാണ് മൂവരും പൊലീസിന്റെ കയ്യില്‍പെട്ടത്. മനോഹരന്റെ കാറ് അങ്ങാടിപ്പുറത്തു നിന്നുംപൊലീസ് കണ്ടെത്തി.അറസ്റ്റിലായ മൂന്നുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായ് പൊലീസ് പറഞ്ഞു.
മനോഹരന്‍ എല്ലാ ദിവസവും രാത്രി 12.50നും ഒരുമണിക്കും ഇടയിലാണ് പമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങാറുള്ളത് ഈ സമയം മനസ്സിലാക്കിയ ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്ന് ഈ പ്രദേശത്തു നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്.
സാധാരണ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലക്ഷം വരെ കളക്ഷന്‍ കിട്ടാറുണ്ട്. പണം വീട്ടിലേക്ക് കൊണ്ടുവരും എന്ന ധാരണയിലായിരുന്ന പ്രതികള്‍ മനോഹരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ മനോഹരന്‍ പണം പമ്പില്‍ തന്നെ വയ്ക്കുകയായിരുന്നു. മനോഹരന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതായിട്ടുണ്ട്.തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മനോഹരന്‍ ബഹളം വച്ചിരുന്നു. ആ സമയത്ത് പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ചു. ഇത് ശ്വാസ തടസ്സമുണ്ടാക്കി. ഇതാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ന് രാവിലെയാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന്റെ മുന്‍വശത്തു നിന്ന് മനോഹരന്റെ മൃതൃദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചതെങ്കിലും പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍
കയ്പ മംഗലം സ്വദേശി മനോഹരന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മനോഹരന്റെ മൃതദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ