കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടുംകമ്മീഷന്‍ വര്‍ധനവ് ഉള്‍പ്പെടെ അപൂര്‍വ്വ ചന്ദ്ര കമ്മീഷന്‍ മുന്നോട്ട് വെച്ച പരിഷ്‌കാരങ്ങള്‍ എത്രയും പെട്ടന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ സമരം.
ഇന്നലെ അ്ര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിച്ച സമരം ഇന്നു രാത്രി 12 വരെയാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ വഞ്ചനാദിനം ആചരിക്കുകയാണെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളും വ്യക്തമാക്കി.
എന്നാല്‍ സമരത്തില്‍ ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുന്നില്ല. പമ്പുകള്‍ അടച്ചുപൂട്ടിയുള്ള സമരത്തോട് സഹകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍.
Dont miss ‘വീണ്ടും ബെഹ്‌റയെ തിരുത്താനുറച്ച് സെന്‍കുമാര്‍’; യു.എ.പി.എ പിന്‍വലിച്ച നടപടിയും പുന:പരിശോധിക്കുന്നു
സമരത്തിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ പത്താംതീയതി കമ്പനികളില്‍ നിന്ന് ഇന്ധനമെടുക്കാതെ പമ്പുകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരം.