Kerala
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ സമരം തുടങ്ങി; ഇന്ന് ഉച്ചവരെ അടച്ചിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 26, 03:28 am
Monday, 26th March 2018, 8:58 am

കോഴിക്കോട്: സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന ഏഴുമണിക്കൂര്‍ സമരം ആരംഭിച്ചു. പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സമരം. കണ്ണൂര്‍, മലപ്പുറം ജില്ലകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സപ്ലൈക്കോ പമ്പുകള്‍ പ്രവര്‍ത്തിക്കും.


Read Also: സൈബീരിയയില്‍ ഷോപ്പിങ്ങ് മാളില്‍ തീപിടിത്തം; 37 മരണം


രാത്രികാലങ്ങളിലും മറ്റും പമ്പുകള്‍ക്ക് നേരെ അക്രമമുണ്ടാകുന്നത് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല എന്നാരോപിച്ചാണ് സമരം.

ഇന്ന് രാവിലെ മുതല്‍ സമരം ആരംഭിച്ചെങ്കിലും ജില്ലയിലെ മിക്ക പമ്പുകളും എട്ടു മണിവരെ പ്രവര്‍ത്തിച്ചു. രാത്രിയിലെ ഷിഫ്റ്റ് തീര്‍ന്നതോടെ മിക്കയിടത്തും പമ്പ് അടച്ചിട്ടു. സമരത്തെക്കുറിച്ച് അറിയാതെ രാവിലെ ഇറങ്ങിയ മിക്ക സ്വകാര്യ വാഹന ഉടമകളും വഴിയില്‍ വലഞ്ഞു.